പുല്ലൂര്‍ :വിവേകാനന്ദ സാംസ്കാരിക കേന്ദ്രം രക്ഷാധികാരിയായിരിക്കെ നമ്മെ വിട്ടുപോയ കെ. കുഞ്ഞിരാമന് പുല്ലൂരിന്റെ എട്ടാം ചരമവാര്‍ഷിക ദിനം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തില്‍ വച്ച് അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടന്നു.ജീവിതകാലം മുഴുവന്‍ നാടിനും പ്രസ്ഥാനത്തിനും വേണ്ടി സമയം ചെലവഴിച്ച പുല്ലൂര്‍ കുഞ്ഞിരാമേട്ടന്റെ ജീവിതം വരും തലമുറയ്ക്ക് പ്രേരണയാണയെന്നും ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുന്നതിലും.നാടിന്റെ സാംസ്കാരിക- അദ്ധ്യാത്മിക ഉന്നമനത്തിന് മുന്നില്‍ നിന്നുകൊണ്ട് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി നാട് ഇന്നും ഓര്ക്കുന്നുയെന്നും അനുസ്മരണം പ്രഭാഷണത്തില്‍
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ കാര്യവാഹ് ബാബു പുല്ലൂര്‍ പറഞ്ഞു സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി. വി പുരുഷോത്തമന് അധ്യക്ഷന്‍ വഹിച്ചു. ടി. വി സുരേഷ്, മുരളീധരന് പെരിയ, നാരായണന് മേസ്തിരി എന്നിവര്‍ സംസാരിച്ചു. ടി.വി സുജിത്ത് സ്വാഗതവും പ്രദീപ് ഒയക്കട നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഴിവ് തെളിയിച്ച കുട്ടികളെ ഉപഹാരം നല്കി അനുമോദിച്ചു.
കെ. കുഞ്ഞിരാമന് പുല്ലൂരിന്റെ എട്ടാം ചരമവാര്‍ഷിക ദിനം നടത്തി; രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ കാര്യവാഹ് ബാബു പുല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി
