സിമന്റിന്റെ ജി എസ് ടി കുറക്കണം: രാജു അപ്‌സര

പാലക്കാട് : സിമെന്റിന് ലോകത്തിലെ ഒരു രാജ്യത്തും നിലവിളില്ലാത്ത ഭീമമായ നികുതിയായ 28% എന്നത് ഗണ്ണ്യമായി കുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര .
മലമ്പുഴ, ഷാഫി കാടാമ്പുഴ നഗറില്‍’ വെച്ചു ചേര്‍ന്ന കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്‍ (കെ സി ഡി എ ) സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സാധാരണക്കാരന്റെയും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും നിര്‍മ്മാണമേഖല നേരിട്ടു കൊണ്ടിരിക്കുന്ന കനത്ത മാന്ദ്യത്തെ തരണം ചെയ്ത് സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കാനും, ഈ രംഗത്ത് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമെല്ലാം ജി എസ് ടി കുറക്കുന്നത് സഹായകരമാവും.
കെ സി ഡി എ യുടെ മുഖ്യ രക്ഷാധികാരിയായി എം ആര്‍ഫ്രാന്‍സിസ് (തൃശ്ശൂര്‍ ) നെയും രക്ഷധികാരികളായി ഗോകുല്‍ ദാസ് കമ്മത്ത് (കാസര്‍കോട് ), എം വി സക്കിര്‍ ഹുസൈന്‍ (കോഴിക്കോട് )എന്നിവരെയും, സംസ്ഥാന ഭാരവാഹികളായി കെ ജെ സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), കെ കെ ബാബുരാജ് (ജനറല്‍ സെക്രട്ടറി), ആസിഫ് ഹസ്സന്‍ (ട്രഷറര്‍), സീനിയര്‍ വൈസ് പ്രസിഡന്റായി എ എം മുഹമ്മദ് അന്‍സാരി(പാലക്കാട് )വൈസ് പ്രസിഡന്റ്മാരായി ജേക്കബ് ജോണ്‍(ആലപ്പ ), മുഹമ്മദ് ലായിക്,(മലപ്പുറം ), അബ്ദുള്‍റഹിമാന്‍ പെരിങ്ങാട്ട് (എറണാകുളം ), മുഹമ്മദാലി മുണ്ടാങ്കുലം(കാസര്‍ഗോഡ് ) എന്നിവരെയും സെക്രട്ടറിമാരായി സി രവീന്ദ്രന്‍(വയനാട് ), ജോസ് കവലക്കാട്ട്(തൃശ്ശൂര്‍ ), അബ്ദുള്‍ സമദ് (കൊല്ലം ) എന്നിവരെയും മറ്റു സെക്രട്ടറിയറ്റ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.കെ സി ഡി എസംസ്ഥാന പ്രസിഡന്റ് കെ ജെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ്എ എം മുഹമ്മദ് അന്‍സാരി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ആസിഫ് ഹസന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് എം വി സക്കീര്‍ ഹുസൈന്‍, സമദ് കൊല്ലം, മുജീബ് റഹിമാന്‍ പിഎം എന്നിവര്‍ സംസാരിച്ചു. കെ ഡി ഡി എ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദലി മുണ്ടാംകുലം നന്ദിയുംപറഞ്ഞു.

error: Content is protected !!