വി.ടി. ശാഹുല്‍ ഹമീദിന്റെ വേര്‍പാടില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

തൃക്കരിപ്പൂര്‍: മുസ്ലിം ലീഗ് നേതാവും മുതിര്‍ന്നപത്രപ്രവര്‍ത്തകനും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ തൃക്കരിപ്പൂര്‍ മേഖല സെക്രട്ടറിയും തൃക്കരിപ്പൂര്‍ പ്രസ്സ് ഫോറം മുന്‍ ഭാരവാഹിയുമായിരുന്ന വി.ടി. ശാഹുല്‍ ഹമീദിന്റെ വേര്‍പാടില്‍ തൃക്കരിപ്പൂര്‍ ടൌണില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി എ.ജി.സി. ബഷീര്‍, സി.പി.ഐ ഏരിയ സിക്രട്ടറി എം.ഗംഗാധരന്‍, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിന്‍, എന്‍’. സി.പി. സംസ്ഥാന സമിതി അംഗം സി. ബാലന്‍, സി.പി. എം ലോക്കല്‍ സിക്രട്ടറി കെ. ഉഷ, കോണ്‍ഗ്രസ് മണ്ഡലം സിക്രട്ടറി സി.ഡി. ദാമോദരന്‍,സി. എം .പി. ജില്ലാ കമ്മിറ്റി അംഗം ഇ.വി.ദാമോദരന്‍, സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, പ്രസ്സ് ഫോറം പ്രസിഡന്റ് എ.മുകുന്ദന്‍, കേരള ജേര്‍ണലിസ്റ്റ്’ യൂണിയന്‍ തൃക്കരിപ്പൂര്‍ മേഖല സെക്രട്ടറി രാജീവന്‍ ഉദിനൂര്‍ അഡ്വ: എം.ടി.പി. കരീം സത്താര്‍ വടക്കുമ്പാട് ഇ.ബാലകൃഷ്ണന്‍, ടി.വി.വിജയന്‍, ഇ.വി.ഗണേശന്‍, കെ.വി.പി. സാബി രീന്‍, എ.ജി. ബഷീര്‍ അസീസ് കൂലേരി, കെ.വി. അമ്പു, കെ. കണ്ണന്‍, റസാഖ് പുനത്തില്‍, വി.വി.അബ്ദുള്ള ഹാജി പ്രസംഗിച്ചു.

 

error: Content is protected !!