മേല്‍പ്പറമ്പ്: ഡോക്ടര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത യുവതി പിന്നീട് ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോയാക്കി ഡോക്ടര്‍ക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ് . കളനാട് സ്വദേശിനി ഖദീജത്ത് റിഷാന, ഭര്‍ത്താവ് റഹ്‌മത്തുള്ള എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതി നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
2023 ആഗസ്ത് 21 ന് പരാതിക്കാസ്പദമായ സംഭവത്തിന് തുടക്കം. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മധ്യവയസ്‌കനായ ഡോക്ടറാണ് പരാതിക്കാരന്‍. കുട്ടിക്ക് അസുഖമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുമായി കണ്ടു മുട്ടി മേല്‍പ്പറമ്പിലെ ഒരു ഹോട്ടലിന് സമീപം വെച്ച് ഡോക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്ത യുവതി പിന്നീട് ഫോട്ടോ മോര്‍ഫ് ചെയ്ത് രണ്ടു ദിവസത്തിനു ശേഷം ഡോക്ടറെ വിളിക്കുകയും ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും പല തവണകളായി 45 ലക്ഷം രൂപ കൈക്ക ലാക്കുകയുമായിരുന്നു. ദമ്പതികളുടെ ശല്യം വര്‍ദ്ധിച്ചതോടെ ഡോക്ടര്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുത്ത പോലീസ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
