പയ്യന്നൂര്‍ : പഠനം പൂര്‍ത്തിയാക്കി ജോലി തേടുന്നവരെയും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ചുകൊണ്ട് ഫെബ്രുവരി 12ന് പയ്യന്നൂര്‍ കോറോം ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കോളേജിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്മെന്റ് സെല്‍ കോളേജ് ക്യാംപസില്‍ ഒരുക്കുന്ന തൊഴില്‍മേളയില്‍ അമ്പതോളം കമ്പനികള്‍ പങ്കെടുക്കും.
പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഫാര്‍മസി, എഞ്ചിനീയറിങ്ങ് മറ്റ് ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍ക്കും വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 30 ല്‍ കവിയരുത്.
പേര് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് 8281623903, 8893651188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ കോളേജ് വെബ്സൈറ്റ് www.nsgcet.ac.in സന്ദര്‍ശിക്കുകയോ ചെയ്യുക. സ്പോട്ട് റജിസ്ട്രേഷന് സൗകര്യവുമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ റെസ്യൂമേയും, 300 രൂപ റജിസ്ട്രേഷന് ഫീസും കരുതേണ്ടതാണ്.
