അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 – ഇ യുടെ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ യോഗത്തില്‍ പ്രസിഡന്റ് കെ.വി സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനവും, പുതുതായി അംഗത്വമെടുത്തവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയര്‍ വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് കമ്മിറ്റി ഭാരവാഹികളായ പി. ഗംഗാധരന്‍, കെ. ഗോപി, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ. സുകുമാരന്‍ നായര്‍, റീജിയന്‍ ചെയര്‍പേര്‍സണ്‍ പി.വി മധുസൂദനന്‍, സോണ്‍ ചെയര്‍പേര്‍സണ്‍ സുകുമാരന്‍ പൂച്ചക്കാട്, മുന്‍ പ്രസിഡന്റ് അഷറഫ് എം.ബി. മൂസ, സെക്രട്ടറി സി.എം കുഞ്ഞമ്പ്ദുളള, ട്രഷറര്‍ കെ.പി. സലാം, പ്രോഗ്രാം ഡയറക്ടര്‍ ടി.വി അനില്‍കുമാര്‍, എം. ഹമീദ് ഹാജി, അന്‍വര്‍ സാദത്ത്, ഷിഹാബ് ഹസ്സന്‍ എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!