കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജര്‍ ശ്രീ കെ രാമനാഥന്‍ ആമുഖ ഭാഷണം നടത്തി .മുഖ്യാതിഥി, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫസര്‍ സി വീരമണി മുഖ്യപ്രഭാഷണം നടത്തി.വിവരസാങ്കേതിക സംവിധാനങ്ങള്‍ സജീവമായി വിരല്‍ത്തുമ്പിലുള്ള പുതിയ തലമുറയ്ക്ക് മുമ്പില്‍ അനന്തസാധ്യതകളാണുള്ളത്, എന്നാല്‍ ആ സാധ്യതകള്‍ ഉപയോഗപ്രദമായി വിനിയോഗിച്ച് സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ പറ്റണമെന്നും, സോഷ്യല്‍മീഡിയകളില്‍ നിന്നുമുള്ള അനാവശ്യമായ സ്വാധീനങ്ങള്‍ കൊണ്ട് ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യപ്രഭാഷണത്തില്‍ ഡോ സി വീരമണി വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു.

കോണ്‍വൊക്കേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ വി വിജയകുമാര്‍ സ്വാഗതഭാഷണം നടത്തി.തുടര്‍ന്ന് 2022-2024 ബാച്ചിലെ അഞ്ച് പിജി കോഴ്‌സുകളില്‍ നിന്നായി യോഗ്യത ലഭിച്ച നൂറോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി മുരളിയില്‍ നിന്നും ബിരുദ സിര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ചടങ്ങില്‍ നെഹ്റു മെമ്മോറിയല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഗവെര്‍ണിങ് ബോഡി അംഗം ഡോ എം രത്‌നാകരന്‍ നമ്പ്യാര്‍ , കോളേജ് സൂപ്രണ്ട് ശ്രീ പി കെ ബാലഗോപാലന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ വി ആദിത്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.നെഹ്റു കോളേജ് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ ടി ദിനേശ് ചടങ്ങില്‍ നന്ദി അറിയി ച്ചു. photo നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫസര്‍ സി വീരമണി മുഖ്യപ്രഭാഷണംനടത്തുന്നു

error: Content is protected !!