കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ഫൈനല്‍ മത്സരത്തില്‍ യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) ജേതാക്കളായി. വീഗാന്‍സ് മൊഗ്രാല്‍ പുത്തൂരിനെ (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) പരാജയപ്പെടുത്തിയാണ് പൂച്ചക്കാട് മെട്രോ ഡയമന്ണ്ട് കപ്പും രണ്ട് ലക്ഷം പ്രൈസ് മണിയും സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ കളി അവസാനിക്കുന്ന മിനിറ്റുകള്‍ക്കാണ് നിയാസിന്റെ ഷൂട്ടിലൂടെ പൂച്ചക്കാടിനെ ആവേശത്തിലാക്കി വിജയ ഗോള്‍ നേടിയത്. അന്തിമ മത്സരം വീക്ഷിക്കാന്‍ ഗാലറിയും പരിസവും ജന നിബിഡമായിരുന്നു. സമീപ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ പോലും കാണികള്‍ മത്സരം ഒരു നോക്ക് കാണാന്‍ തിങ്ങി നിറഞ്ഞു.മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ ടിക്കറ്റ് കൗണ്ടര്‍ അവസാനിപ്പിച്ചത് കൊണ്ട് നൂറ് കണക്കിന് കാണികള്‍ മത്സരം കാണാനാകാതെ നിരാശരാവേണ്ടി വന്നു. മഹാനായ നേതാവും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ മേഖലകളില്‍ ജ്വലിച്ചു നിന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ലക്ഷ്യം ജീവ കാരുണ്യ പ്രവര്‍ത്തനമാണ്. ഇതിനകം തന്നെ ടൂര്‍ണമെന്റില്‍ ഉടനീളം അനേകം ജീവ കാരുണ്യ പ്രവര്‍ത്തനവും കൈത്താങ്ങുമാണ് ഹസീന ക്ലബ് നടത്തിയത്. ഫൈനലിലെ മികച്ച കളിക്കാരനായി പൂച്ചക്കാട്ടെ ബാസ്റോസിനെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്സംഘാടകര്കൈമാറി.
ആവേശ കൊടുമുടിയില്‍ മെട്രോ കപ്പ് ഉയര്‍ത്തി ഹീറോസിസ് പൂച്ചക്കാട്
