കാഞ്ഞങ്ങാട്: ശൈലി സര്‍വ്വേയില്‍ ഒ ടി പി സംവിധാനം എടുത്തു മാറ്റുക, തൊഴില്‍ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഓണറേറിയം വര്‍ദ്ധിപ്പിക്കുക, ഓണറേറിയം വിതരണത്തിലെ ഉപാധികള്‍ ഒഴിവാക്കുക, മാസവേതനം കൃത്യമായി നല്‍കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു)
തിരുവനന്തപുരം ഡി എച്ച് എസ് മുന്നില്‍ നടത്തുന്ന അനിശ്ചിത കാല രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഏരിയാ കേന്ദ്രങ്ങളില്‍ റാലിയും, പൊതുയോഗവും നടത്തി. യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ കേന്ദ്രീകരിച്ച് റാലി ആരംഭിച്ചു . തുടര്‍ന്ന് കാഞ്ഞങ്ങാട് നടത്തിയ പൊതുയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ മാധവന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ.ബിന അധ്യക്ഷത വഹിച്ചു. ബിന്ദു പെരളം, സതി വെള്ളിക്കോത്ത്, ഗിരിജ പുല്ലൂര്‍, എന്‍. ഗീത എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.ടി. സവിത കുമാരി സ്വാഗതം പറഞ്ഞു
