മാവുങ്കാല്‍: ജനമൈത്രി പോലീസ് ഹോസ്ദുര്ഗിന്റെയൂം, സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഐഷാല്‍ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ എസ് പി സി കേഡറ്റുകള്‍ക്ക് ജീവന് രക്ഷാപരിശീലം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര് ശ്രീദേവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രവീന്ദ്രന് മാവുങ്കാല്‍ അധ്യക്ഷതവഹിച്ചു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എംടിപി സൈഫുദ്ദീന്, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതൊളി , സ്റ്റാഫ് സെക്രട്ടറി ടി കൃഷ്ണന്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ വി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി കെ സുനിതാ ദേവി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ടി കെ നിഷ നന്ദിയും പറഞ്ഞു.
ട്രോമ ആന്റ് ആക്സിഡന്റ്, കാര്‍ഡിയാക് എമര്‍ജന്‍സീസ്,അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട് ടെക്നിക് തുടങ്ങിയ വിഷയങ്ങളില്‍ ഐഷാല്‍ മെഡിസിറ്റി എമര്‍ജന്‍സി മെഡിസിന് വിഭാഗം തലവന്‍ ഡോ : ശിവരാജ് വി ഉപ്പന്‍ ക്ലാസെടുത്തു. ഐഷാല്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാനേജര്‍ അമൃത, മാര്‍ക്കറ്റിംഗ് മാനേജര്‍ ജിനു ആലപ്പാട്ട്, റോബിന് തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കാളികളായി.CPR നല്‍കേണ്ട വിധം, ശ്വാസ തടസ്സം ഉണ്ടാകുമ്പോള്‍ പ്രഥമ ശുശ്രൂഷനല്കേണ്ട രീതി തുടങ്ങിയവ കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പിങ്ക് പട്രോള്‍ ഓഫീസര്‍മാരായ ഓഫീസര്‍മാരായ പിജെ സക്കീനത്ത്, ടി ആര് രമ്യത, സന്ധ്യ നമ്പ്യാര്‍, ഷീമ.കെ സി , താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ സി ബിന്ദു എന്നിവര്‍ പരിശീലനത്തില്സന്നിഹിതരായി.
ജീവന്‍രക്ഷാ പരിശീലനം നേടി കുട്ടിപോലീസുകാര്‍
