മുക്കൂട് : മുക്കൂട് കാരക്കുന്ന് ബദറുല്‍ ഹുദ മദ്രസയ്ക്ക് വേണ്ടി പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച്ച ജുമുഅഃ നമസ്കാരാനന്തരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും . ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും സംഘടിപ്പിക്കും . ഒന്നാം ദിവസമായ ബുധനാഴ്ച്ച പ്രഗത്ഭ പ്രാസംഗികന് അലി അക്ബര്‍ ബാഖവി തനിയമ്പുറം മതപ്രഭാഷണം നടത്തും . ചീഫ് ഇമാം സയീദ് സഅദി കാവുംപടി ഉദ്ഘാടനം ചെയ്യും . ജമാ അത്ത് പ്രസിഡണ്ട് അബ്ദുള്ള ഹാജി അല്‍ അമീന് അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് ജന സെക്രട്ടറി മുഹമ്മദ് കുഞ്ഞി പി എം സ്വാഗതവും , ട്രഷറര്‍ ഷാഫി കെ ഇ നന്ദിയും പറയും . ജമാഅത്ത് ഓഫീസ് സെക്രട്ടറി സഹദ് ഫ്ലാഷ് ആശംസ പ്രസംഗം നടത്തും . രണ്ടാം ദിവസമായ വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്ലിസിന് ഓ എം സയ്യിദ് ശിഹാബുദ്ധീന്‍ ഫൈസി തങ്ങള്‍ നിലമ്പൂര്‍ നേതൃത്വം നല്‍കും . ജമാഅത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് ഇസ്മായില്‍ തങ്ങള്‍ അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് സെക്രട്ടറി ഹനീഫ കെ കെ സ്വാഗതവും , മെമ്പര്‍ സുബൈര്‍ കെ കെ നന്ദിയും പറയും . വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള കെ കെ ഫാക്ട് ആശംസ പ്രസംഗംനടത്തും.
മുക്കൂട് കാരക്കുന്ന് ബദറുല്‍ ഹുദ മദ്രസയുടെ പുതിയ കെട്ടിടം 7ന് സയ്യിദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
