കുവൈത്ത് : കാസര്‍കോട് ജില്ലാ എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെ ഇ എ കുവൈത്ത് റിഗ്ഗായ് ഏരിയാ, 2025 – 26 വര്‍ഷ കാലയളവില്‍ നയിക്കാനുള്ള കമ്മിറ്റി തെരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡി യോഗവും സ്‌നേഹ വിരുന്നും ന്യൂ റിഗ്ഗായ് സിംഫണി ഹാളില്‍ നടന്നു. പ്രസിഡണ്ട് അബ്ദുള്ള കടവത്തിന്റെ അധ്യക്ഷതയില്‍ ചീഫ് പാട്രണ്‍ സത്താര്‍ കുന്നില്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍, അഡവൈസറി ബോര്‍ഡ് അംഗങ്ങളായ സലാം കളനാട്, മുനീര്‍ കുണിയ, സുധന്‍ ആവിക്കര, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫൈസല്‍ സിഎച്ച് സെക്രട്ടറി റഹീം ആരിക്കാടി പ്രസംഗിച്ചു. ജന. സെക്രട്ടറി സത്താര്‍ കൊളവയല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സിദ്ദീക്ക് ഷര്‍ഖി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കേന്ദ്ര ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി സി എച്ച്, ഹാരീസ് മുട്ടുമന്തല, സുബൈര്‍ കാടംങ്കോട്, പ്രശാന്ത് നെല്ലിക്കാട്ട്, കബീര്‍ തളങ്കര, ജലീല്‍ ആരിക്കാടി ഏരിയാ നേതാക്കളായ നവാസ് പള്ളിക്കല്‍, ഹമീദ് എസ എം, മുരളി വാഴക്കോടന്‍, ശ്രിയനിവാസന്‍, ഫായിസ് ബേക്കല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരായ അസീസ് തളങ്കര, സമദ് കൊട്ടോടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സത്താര്‍ കൊളവയല്‍ (പ്രസിഡണ്ട്), സിദ്ദീക്ക് ശര്‍ഖി (ജാന. സെക്രട്ടറി), റഹീം ആരിക്കാടി (ട്രഷറര്‍), വിനോദ് കുമാര്‍ എന്‍വി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഉസ്മാന്‍ അബ്ദുള്ള, പ്രദീപ് സികെ, ഹമീദ് കെ എ (വൈസ്.പ്രസിഡണ്ടുമാര്‍), റഹീം ചെര്‍ക്കള, മൊയ്തു ചിത്താരി, ഗഫൂര്‍ കോട്ടക്കുന്ന് (ജോയിന്‍ സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായും, അഡവൈസറി അംഗങ്ങളായി ഹംസ ബല്ല, ഹമീദ് മധൂര്‍, അബ്ദുള്ള കടവത്ത് എന്നിവരെയും എക്‌സിക്യൂട്ടീവ് മുത്തലിബ് ടികെ, അംഗങ്ങളായി ഫാറൂക്ക് പച്ചമ്പള, ഷാനവാസ് ആനബാഗിലു, സലീം പച്ചമ്പള, നാസര്‍ സാസ്, ലത്തീഫ് പള്ളിപ്പുഴ, ഉനൈസ് കൊല്ലമ്പാടി തെരെഞ്ഞെടുത്തു. വിവിധ ഏരിയാ ഭാരവാഹികള്‍, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കെ ഇ എ മെമ്പര്‍മാര്‍ സ്‌നേഹ വിരുന്നിന് നേത്യത്വം നല്‍കി. സത്താര്‍ കൊളവയല്‍ സ്വാഗതവും, സിദ്ദീക്ക് ഷര്‍ഖി നന്ദിയുംപറഞ്ഞു.
