മടിക്കൈയില്‍ വീണ്ടും പുലിയിറങ്ങി; നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഐഎസ് ഐ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ഇന്ന് നൈറ്റ് മാര്‍ച്ച് നടത്തും

മടിക്കൈ : മടിക്കൈയില്‍ ഇന്ന് രാവിലെ വീണ്ടും പുലിയിറങ്ങി. ഏച്ചിക്കാനം ബര്‍മ്മ തട്ടിലെ പി കൃഷ്ണന്റെ വീടിന്റെ മുന്നിലാണ് ഇന്ന് രാവിലെ 7.30 മണിയോടെ പുലിയെ കണ്ടത്. കഴിഞ്ഞ ഒന്നര മാസത്തിന് ഇടയില്‍ പത്തിലേറെ തവണയാണ് മടിക്കൈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടത്. ഒരു ആടിനെയും മൂന്ന് വളര്‍ത്തു നായയെയും പുലി കടിച്ച് കൊന്നിരുന്നു. പുലിഭീതി നേരിടുന്ന മടിക്കൈയില്‍ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഐഎസ് ഐ മടിക്കൈ മേഖലാ കമ്മിറ്റി ചെമ്മട്ടംവയല്‍
ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തും.

error: Content is protected !!