കുറ്റിക്കോല്‍ : കുറ്റിക്കോല്‍ നെരുദ ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ ഏകദിനകരകൗശല ക്യാമ്പ് എ.യു.പി. സ്‌കൂള്‍ അധ്യാപിക കെ. വനജ ഉദ്ഘാടനം ചെയ്തു പരിശീലനം നല്‍കി. കുട്ടികള്‍ക്ക് പാഴ്വസ്തുക്കളായി വലിച്ചെറിയുന്ന പാള, വാഴിയില എന്നിവ ഉപയോഗിച്ച് പൂക്കള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കി. 30 ല്‍ ഏറെ കുട്ടികള്‍ ആവേശത്തോടെ ക്യാമ്പില്‍ പങ്കെടുത്തു. പരിപാടിയില്‍ നെരുദ ഗ്രന്ഥാലയം സെക്രട്ടറി പി. അഭിജിത്ത് പ്രസിഡണ്ട് ജി.സുരേഷ് ബാബു, ഗ്രന്ഥാലയം കമ്മിറ്റി അംഗങ്ങളായ കെ. അരവിന്ദന്‍, കെ.കെ. അഭിലാഷ്, കെ. പ്രഭാകരന്‍, വി.ശ്രീരാജ്, വനിതാവേദി അംഗങ്ങളായ കെ.സവിത വി പ്രസീത കുമാരി പി.ബി. നന്ദന സി രജിത, കെ.ആശ എന്നിവര്‍ സംസാരിച്ചു ഗ്രന്ഥാലയം വനിതാവേദി സെക്രട്ടറി സി.സനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രന്ഥാലയംഭരണ സമിതി അംഗം അശ്വതി അജികുമാര്‍ സ്വാഗതവും കെ ദിവ്യനന്ദിയുംപറഞ്ഞു
പാളയിലും വാഴയിലയിലും പൂക്കള്‍ വിരിയിച്ച് നെരുദയിലെ കുട്ടികള്‍; കുറ്റിക്കോല്‍ നെരുദ ഗ്രന്ഥാലയം വനിതാവേദി ഏകദിനകരകൗശല നിര്‍മ്മാണ പരിശീലന ക്യാമ്പ് എ.യു.പി സ്‌കൂള്‍ അധ്യാപിക കെ. വനജ ഉദ്ഘാടനം ചെയ്തു
