കാഞ്ഞങ്ങാട് : സിപിഐഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് ആവേശോജ്വലമായ തുടക്കം. സമ്മേളന നഗരിയില്‍ മുതിര്‍ന്ന അംഗം പി. കരുണാകരന്‍ പതാക ഉയര്‍ത്തി. പി. ജനാര്‍ദ്ദനന്‍ താലക്കാലിക അധ്യക്ഷനായി. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ അനുശോചന പ്രമേയവും പി.ജനാര്‍ദ്ദനന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ.പി. ജയരാജന്‍. പി.കെ.ശ്രീമതി, ടി.പി. രാമകൃഷ്ണന്‍, പി.കെ.ബിജു, പി. ജയരാജന്‍, എം. വി. ജയരാജന്‍, കെ.പി സതീഷ്ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു , സംഘാടക സമിതി കണ്‍വീനര്‍ കെ രാജ്‌മോഹന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.വി. രമേശന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ വിവിധ ഏരിയകളില്‍ കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 274 പ്രതിനിധികള്‍ പങ്കെടുക്കുന്നു. സമ്മേളനം 7 ന് പൊതുസമ്മേളനത്തോട് കൂടി സമാപിക്കും.
സിപിഎം ജില്ലാ സമ്മേളനം തുടക്കം: പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു
