കാഞ്ഞങ്ങാട് : പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു . പ്രവാസിയായ ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തിനായി കാഞ്ഞങ്ങാട് പത്മ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ യുവതി പ്രസവിച്ചുവെങ്കിലും കുട്ടി മരിക്കുകയും ചെയ്തു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ യുവതിയും മരിച്ചു. നീലേശ്വരം നാഗച്ചേരിയിലെ ബാലകൃഷ്ണന്റെയും രാജീവനിയുടെയും മകളാണ് ദീപ.
