കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: സൂര്യ ഗോപാലന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അയറോട്ട് : സൂര്യ ഗോപാലന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സൂര്യ ഗോപാലന്‍ മത്സരിക്കുന്നു. ബാലസംഘം എസ്എഫ്‌ഐ സംഘടനകളുടെ പനത്തടി ഏരിയ ഉപഭാരവാഹി യായും പഞ്ചായത്ത് അവളിടം ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു സൂര്യ ഗോപാലന്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ സേവന രംഗം ഐച്ഛിക വിഷയമായി(MSW) എടുത്ത് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഈ 24 കാരി
അയറോട്ടെ ഗോപാലന്‍ സന്ധ്യ ദമ്പതികളുടെ മകളാണ് സൂര്യ. കോടോത്ത് സ്വദേശി ഹരീഷ് ആണ് ഭര്‍ത്താവ്
എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനുമായിരുന്ന സച്ചിന്‍ ഗോപു സഹോദരനാണ്.  വാര്‍ഡ് മെമ്പര്‍ ആയിരുന്ന ബിന്ദു കൃഷ്ണന്‍ വനിത ശിശുക്ഷേമ വകുപ്പില്‍ സൂപ്പര്‍വൈസറായി പിഎസ്സി നിയമനം ലഭിച്ചതിനാല്‍ മെമ്പര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്
സ്ഥാനാര്‍ത്ഥിയെ ചരിത്രഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് എല്‍ഡിഎഫ്പ്രവര്‍ത്തകര്‍

error: Content is protected !!