ചെങ്കല്‍ മേഖലയിലെ തൊഴിലാളികളുടെ ജോലി വേതനം സുരക്ഷിതത്വം ഉറപ്പുവരുത്തണം: സിഐടിയു

പെരിയ :ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ പണകളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്. കല്ലുവെട്ടുന്നവര്‍, കയറ്റിറുക്ക് തൊഴിലാളികള്‍, കല്ല് കടത്തുന്ന ലോറി തൊഴിലാളികള്‍, ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിസമയം, ദിവസവേതനം, അര്‍ഹമായ ലീവ്, ആരോഗ്യ സുരക്ഷ ഉള്‍പ്പെടെ ഉള്ള വിഷയങ്ങളില്‍ ഏകീകരിച്ച തീരുമാനമുണ്ടാക്കാന്‍ ചെങ്കല്‍ പണ ഉടമകളും , ലേബര്‍ അധികാരികളും തയ്യാറാകണമെന്ന് പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡണ്ട് ദാമോദരന്‍ അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ തൊഴിലാളി സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍ , ഷിജു പാണം തോട് എന്നിവര്‍ സംസാരിച്ചു.ഗുഡ്‌സ് ഏരിയ സെക്രട്ടറി , ജില്ലാ കമ്മിറ്റി മെമ്പര്‍ ബാബു വെള്ളിക്കോത്ത് സ്വാഗതവും , പി തമ്പാന്‍ വേലാശ്വരം നന്ദിയും പറഞ്ഞു . ഭാരവാഹികളായി ബാബു വെള്ളിക്കോത്ത് പ്രസിഡന്റ , മഞ്ജുനാഥ് ബട്ടത്തൂര്‍ വൈസ് പ്രസിഡണ്ട് , തമ്പാന്‍ പി സെക്രട്ടറി, രവീന്ദ്രന്‍ പൊള്ളക്കട ജോയിന്‍ സെക്രട്ടറി , ഷിജു പാണംതോട് ട്രഷറര്‍ എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!