കരിന്തളം:കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടിയില് താമസിക്കുന്ന കെ വി ശ്രീജ (42)ക്യാന്‍സര്‍ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി കോഴിക്കോട് എം വി ആര് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. നിലവില്‍ തന്നെ ചികിത്സക്കായി ഭീമമായ തുക ചെലവായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.ഇത്രയും വലിയ സംഖ്യ നിര്‍ധനരായ ശ്രീജയുടെ കുടുംബത്തിന് താങ്ങുവാന്‍ കഴിയുന്നതല്ല. അതിനാല്‍ ശ്രീജയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ പി സുജിത്ത്കുമാര്‍ ചെയര്‍മാനും ,സി പുഷ്പന് കണ്‍വീനറുമായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.മുഴുവനാളുകളുടെയും സഹായങ്ങള്‍ ഉണ്ടാവണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ബാങ്ക് പരപ്പ ബ്രാഞ്ചിലെ 181312801200656 ഐ എഫ് എസ് സി: KSBK0001813 എന്ന അക്കൗണ്ട് നമ്പറില്‍ അയക്കാം.
ഗൂഗിള്‍ പേ നമ്പര്‍:9961928268
അര്‍ബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു
