മൂന്നാം മൈല്‍: മൊടഗ്രാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര പുനപ്രതിഷ്ഠാ ബ്രഹ്‌മകല മഹോല്‍സവത്തിന്റെ ബ്രോഷര്‍ പ്രകാശനം നടന്നു. ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ പ്രമുഖ വ്യവസായിയും ആഘോഷക്കമ്മറ്റി വൈസ്‌ചെയര്‍മാനുമായ എച്ച് ഗോകുല്‍ദാസ് കാമത്തിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ആഘോഷ കമ്മറ്റി ഭാരവാഹികളായ ബാബു അഞ്ചാംവയല്‍ ,രാമകൃഷ്ണന്‍കരിച്ചേരി,ബിനു, രവി പുതുച്ചിറ , തമ്പാന്‍ പെരിയടത്ത്, യു എ ഇ കമ്മറ്റി വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പെരിയടത്ത്, മാതൃസമിതി പ്രസിഡന്റ് ദിവ്യ, സെക്രട്ടറി പ്രീത എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രേംരാജ് കാലിക്കടവ് സ്വാഗതവും കെ പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.മഹാ കുംഭമേളയില്‍ കാസര്‍കോടിന്റെ സ്വന്തം മംഗലം കളിയും, കലാകാരന്മാര്‍ക്ക് യോഗത്തില്‍ യാത്രയപ്പ്നല്‍കി.
മൊടഗ്രാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര പുനപ്രതിഷ്ഠാ ബ്രഹ്‌മകല മഹോല്‍സവം :ബ്രോഷര്‍ പ്രകാശനം നടന്നു
