കാഞ്ഞങ്ങാട് :ആള്‍ ഇന്ത്യാ ബധിര ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് എല്ലാ വര്‍ഷവും ഫെബ്രുവരി 1 മുതല്‍ 7 വരെ ദേശീയ ബധിര പതാക വാരമായി സമുചിതമായി ആചരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 7 വരെ കാസര്‍കോട് ജില്ലാ ബധിര അസോസിയേഷന്‍ പൊതു ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടിന്‍ ഫണ്ട് പിരിവും നടത്തുന്നു . ഫണ്ട് പിരിവിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍േപഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ നിര്‍വവഹിച്ചു. കൗണ്‍സിലര്‍മാരായ ടി വി സുജിത് കുമാര്‍,പി അലി,കെ മായകുമാരി,കെ അനീശന്‍ സംഘനാ ഭാരവാഹികളായ ജില്ലാ ജനറല്‍ സെക്രട്ടറി ഏ സി മുഹമ്മദ് റഷാദ്, ട്രഷറര്‍ ഷനില്‍കുമര്‍, പൈലി തോമസ്, തോമസ്സ് കുര്യന്‍ എന്നിവര്‍സംസാരിച്ചു.
ആള്‍ ഇന്ത്യാ ബധിര ഫെഡറേഷന്‍ ദേശീയ ബധിര പതാക വാരമായി ആചരിക്കും
