ചെറുവത്തൂര്‍ : മുഴക്കോം തെക്കെ വീട് കളിയാട്ട മഹോത്സവത്തിന് ഇന്ന് രാവിലെ തുടക്കമായി. രാവിലെ പാറമ്മല്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്രയും ദീപവും കൊണ്ടുവന്നതോടെ ഉത്സവത്തിന് തുടക്കമായി.
ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5 ന് തെക്കെ വീട് മാതൃസമിതിയുടെ ഭജന, 6 ന് തുടങ്ങള്‍, 6.30ന് വിവിധ കലാപരിപാടികള്‍, രാത്രി 8 ന് ബാലി തെയ്യത്തിന്റെ വെള്ളാട്ടം. നാളെ രാവിലെ മുതല്‍ തൊണ്ടച്ചന്‍, ബാലി, എരോത്ത് ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ചെക്കിപ്പാറ ഭഗവതി, ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നപ്രസാദവിതരണം.
മുഴക്കോം തെക്കെ വീട് കളിയാട്ടത്തിന് തുടക്കം: കലവറ നിറച്ചു
