കാഞ്ഞങ്ങാട് : കിഴക്കുംകരയിലെ എ 2 സെഡ് കടയില്‍ നിന്നും പുഴുവരിക്കുന്ന ഐസ്‌ക്രീം പിടികൂടി. കഴിഞ്ഞ ദിവസം പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നടക്കുന്ന ഉത്സവത്തിനായി എത്തിയവര്‍ വാങ്ങിയ ഐസ്‌ക്രീമിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന് തല്‍കിയ പരാതിയെ തുടര്‍ന്ന് അജാനൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം കടയിലെത്തി പുഴുവരിച്ച നിലയിലുള്ള ഐസ്‌ക്രീം പിടികൂടുകയും കട അടപ്പിക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തു. ബൈജു. എസ്.റാം, ദീപു സി.എം, പി ടി ശ്രീനിവാസന്‍, എം.പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കിഴക്കുംകരയിലെ A2Z കടയില്‍ നിന്നും പുഴുവരിക്കുന്ന ഐസ്‌ക്രീം പിടികൂടി
