മടിക്കൈയില്‍ വന്യജീവി നായയെ കടിച്ചുകൊന്നു; പുലിയെന്ന് സംശയം

മടിക്കൈ : കുറച്ചു ദിവസങ്ങളുടെ ഇടവേളക്ക് ശേഷം മടിക്കൈയില്‍ വെള്ളിയാഴ്ച രാവിലെ പുലി ഇറങ്ങിയതായി സംശയം. നായ്ക്കുട്ടിയെ പുലി കടിച്ചു കൊന്നു. മടിക്കൈ മാഠാം മടത്തില്‍ രാഘവന്റെ വീടിന് സമീപത്തെ കിണറ്റിന്റെ അടുത്താണ് അക്രമിച്ചു പരിക്കേല്‍പ്പിച്ച നിലയില്‍ നായയുടെ ജഡം കണ്ടത്. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിന് ഇറങ്ങുന്നതിനിടെയാണ് രാഘവന്‍
കിണറ്റിന് സമീപം പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ബഹളം വെച്ചപ്പോള്‍ നായയെ ഉപേക്ഷിച്ചു ഓടിപ്പോയി.

വിവരമറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വീണ, ഡി എഫ് മാരായ മീര, വഭിത്ത്, റെസ്‌ക്യൂ ഗാര്‍ഡ് അജേഷ് എന്നിവരും ഉണ്ടായിരുന്നു. സ്ഥലത്ത് ആവശ്യമെങ്കില്‍ ക്യാമറ സ്ഥാപിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ക്ഷേത്ര പരിസരത്ത് പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.

error: Content is protected !!