പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍, കൃഷ്ണപുരിയിലെ ഗോലം മുഹമ്മദ് മണ്ഡല്‍ എന്ന പ്യാരി (25)യെ ആണ് വിദ്യാനഗര്‍ എസ്.ഐ ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2022 ല്‍ ആണ് പ്യാരിക്കെതിരെ വിദ്യാനഗര്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

error: Content is protected !!