കാഞ്ഞങ്ങാട് : ബിജെപി പ്രവര്‍ത്തകര്‍ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതന്ന വ്യക്തിയാണ് മടിക്കൈ കമ്മാരേട്ടന്‍ . കമ്മാരേട്ടന്‍ സ്വപ്നം കാസര്‍കോടിനെ നമ്മുടെതാക്കി മാറ്റാന്‍ കമാരേട്ടന്റെ പാത പിന്തുടരുമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ്
എംഎല്‍ അശ്വിനി . ഏച്ചിക്കാനം കല്ല്യാണത്തെ സ്വര്‍ഗീയ മടിക്കൈ കമ്മാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തുകയായിരുന്നു അവര്‍. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍,
വൈസ് പ്രസിഡന്റ് എം. ബല്‍രാജ് , കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ കൃഷ്ണന്‍,ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ. പ്രശാന്ത് , ജനറല്‍ സെക്രട്ടറിമാരായ പി. പദ്മനാഭന്‍, ബിജി ബാബു, മണ്ഡലം സെക്രട്ടറിമാരായ പി. മനോജ്, പി നാരായണി,നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശോഭന ഏച്ചിക്കാനം, എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രവി നെല്ലിയടുക്കം , യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. ബാബു,ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, അജയകുമാര്‍ നെല്ലിക്കാട്, ജനപ്രതിനിധികളായ
എന്‍ അശോക് കുമാര്‍, കുസ്മ ഹെഗ്ഡ,കെ ആര്‍ ശ്രീദേവി, സുനിത പള്ളോട്ട്എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പ്രവര്‍ത്തകരായ വി വി കമ്മാരന്‍, തമ്പാന്‍ ഉദയംകുന്ന്, സ്വര്‍ഗീയ മടിക്കൈ കമ്മാരന്‍, സ്വര്‍ഗീയ ഉമാനാഥറാവു എന്നിവരുടെ ഭവനങ്ങളില്‍ സന്ദര്‍ശനംനടത്തി.
