കാഞ്ഞങ്ങാട് : കൊളവയല്‍ നിസ്വാ വിമന്‍സ് അക്കാദമി കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങി. ക്ലാസിന്റെ ഉദ്ഘാടനം നിസ്വാ കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും അബുദാബി കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ടുമായ ഉസ്മാന് ഖലീജ് നിര്‍വഹിച്ചു. പാലക്കി അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി സിപെറ്റിന്റെ കീഴില്‍
മത ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്കായുള്ള സ്ഥാപനമാണ് കൊളവയല്‍ നിസ്വാ വിമന്‍സ് അക്കാദമി. വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരമുള്ള വിമന്‍സ് കോളേജാണ് നിസ്വാ. പെണ്‍കുട്ടികള്‍ക്ക് മഹ്ദിയ്യ ബിരുദത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി നല്കി വരുന്നു.പ്ലസ് ടു പരീക്ഷയില്‍ തുടര്‍ച്ചയായി ഉന്നത വിജയം കരസ്ഥമാക്കുന്ന നിസ് വയിലെ വിദ്യാര്‍ഥിനികള്‍ക്ക് കൈ തൊഴിലില്‍ കൂടി പ്രാവീണ്യം നല്‍കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് മുഷ്ത്താക്ക് ഹുദവി സ്വാഗതം പറഞ്ഞു.പ്രിന്‍സിപ്പല്‍ ആയിഷ ഫര്‍സാനയുടെ സാന്നിധ്യത്തില്‍ കോളേജ് ഡയരക്ടര്‍ ബോര്‍ഡ് തയ്യില്‍ മിഷനുകള്‍ നിസ്വാ യൂണിയന് ഭാരവാഹികള്‍ക്ക് കൈമാറി. ഹസീബ് കൊളവയല്‍, അബൂബക്കര്‍ പള്ളിവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു ഹംസ കൊളവയല്നന്ദിപറഞ്ഞു.
നിസ്വാ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങി
