ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

നീലേശ്വരം :കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ 15 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ പി. രാജന്‍ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 10 ന് നീലേശ്വരത്ത് നിന്നും കയറിയ 15 വയസുകാരനെ കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്’ ഈ മാസം ആദ്യമാണ് പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്തു. നീലേശ്വരം എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!