വെള്ളരിക്കുണ്ടില്‍ പോലീസിനെ കൈയേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: പരസ്യമായി മദ്യപിച്ച് കലഹിക്കുന്നത് ചോദ്യം ചെയ്ത പോലീസിന് നേരേ അക്രമം. ഇന്നലെ രാത്രി 8.30 മണിയോടെ വെള്ളരി ക്കുണ്ട് ബസ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. മുകുന്ദന് നേരെയാണ് കൈയേറ്റമുണ്ടായത്. പോലീസ് ജീപ്പിന്റെ ഗ്ലാസും തകര്‍ത്തു. സംഭവത്തില്‍ പ്ലാച്ചിക്കരയിലെ ജയകൃഷ്ണന്‍(31)നെ അറസ്റ്റ് ചെയ്തു. പോലീസിനെ വെല്ലുവിളിച്ച് ബഹളം വെച്ചപ്പോള്‍ ഇയാളെ ജീപ്പില്‍ പിടിച്ചുകയറ്റുകയായിരുന്നു. ജീപ്പിനകത്തു വെച്ചും ഇയാള്‍ പോലീസിന് നേരെ അക്രമം നടത്തി. തലകൊണ്ട് ഇടിച്ച് ഗ്ലാസ് പൊട്ടിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും ജയകൃഷ്ണനെതിരേ കേസെടുത്തു. മറ്റ് രണ്ടു പേരെ പോലീസ് താക്കീത് ചെയ്ത്വിട്ടയച്ചു.

error: Content is protected !!