പെരിയ :പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ വയോജന സംഗമവും കുടുംബശ്രീ അയല്‍ക്കൂട്ട ഹരിത പ്രഖ്യാപനവും കുടുംബശ്രീ സി ഡി എസ് ഹാളില്‍ നടന്നു. നൂറു കണക്കിന് വയോജനങ്ങള്‍ പങ്കെടുത്ത സംഗമം പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന 389 അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടമായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി വി സുനിത അധ്യക്ഷത വഹിച്ചു. ഹരിത കേരളമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ ബാലചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിത റാഷിദ് പഞ്ചായത്ത് അംഗങ്ങള്‍ ആയ പി രജനി, പി പ്രീത, ടി അംബിക, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ സുദേവന്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ പി സി ഗിരിജ സ്വാഗതം പറഞ്ഞു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സി ധന്യ നന്ദിയും പറഞ്ഞു.. പരിപാടിയില്‍ സി ഡി എസ്, എ ഡി എസ്, കുടുംബശ്രീ അംഗങ്ങള്‍, ജില്ലാമിഷന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ്, സി ഡി എസ് അക്കൗണ്ടന്റ്, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
