സിപിഎം ജില്ലാ സമ്മേളനം : ‘കാസര്‍കോട്ടെ സില്‍മക്കാര്‍’ എന്ന പേരില്‍ കാഞ്ഞങ്ങാട് സിനിമാ പ്രവര്‍ത്തകര്‍ സംഗമിച്ചു

കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാ?ഗമായി ജില്ലയിലെ സിനിമാപ്രവര്‍ത്തകരുടെ സം?ഗമം ‘കാസര്‍കോട്ടെ സില്‍മക്കാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നടന്‍ ഇര്‍ഷാദലി ഉദ്ഘാടനം ചെയ്തു. അഡ്വ. സി ഷുക്കൂര്‍ അധ്യക്ഷനായി. സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി. പി കരുണാകരന്‍, വി വി രമേശന്‍, അഡ്വ. കെ രാജ്‌മോഹന്‍, പി പി കുഞ്ഞികൃഷ്ണന്‍, ഉല്‍പ്പല്‍ വി നായനാര്‍, അമീര്‍ പള്ളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. സാബു അബ്രഹാം, പി കെ നിഷാന്ത്, അഡ്വ. പി അപ്പുക്കുട്ടന്‍, കെ വി സുജാത എന്നിവര്‍ സംബന്ധിച്ചു. രാജേഷ് അഴീക്കോടന്‍ സ്വാ?ഗതം പറഞ്ഞു.
പി പി കുഞ്ഞികൃഷ്ണന്‍, അമീര്‍ പള്ളിക്കാല്‍, ?ഗോപി കുറ്റിക്കോല്‍, സഞ്ജു വി സാമുവല്‍, വിനു കോളിച്ചാല്‍, സി പി ശുഭ, ദിവാകരന്‍ വിഷ്ണുമം?ഗലം, ഉല്‍പ്പല്‍ വി നായനാര്‍, ബീന കൊടക്കാട്, രവി പട്ടേന തുടങ്ങി ജില്ലയിലെ നിരവധി സിനിമാ പ്രവര്‍ത്തകരെ പി കരുണാകരന്‍ ഉപഹാരംനല്‍കിആദരിച്ചു.

error: Content is protected !!