അബുദാബി: അബുദാബിയിലെ കാസര്‍കോട്ട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അല്‍ ഖത്തീം ഹൈനസ് ഫാമില്‍ വെച്ച് നടന്നു. യോഗം പയസ്വിനി രക്ഷാധികാരിയും അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയുമായ ടി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനന്യ സുനിലിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍
പ്രസിഡണ്ട് ഉമേഷ് കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. രമേശ് ദേവരാഗം അനുശോചന പ്രമേയം അവതരിപ്പിച്ചു.
2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി രാധാകൃഷ്ണന് ചെര്‍ക്കളയും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ വിപിന്‍ രാജും അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രോപ്പര്‍ട്ടി വില്പനയില് NRI കള്‍ക്കും റെസിഡന്‍സ് ഇന്ത്യന്‍സിനും നികുതി സമത്വം ആവശ്യപെട്ട് മുന്‍ രക്ഷാധികാരി ജയകുമാര്‍ പെരിയ പ്രമേയം അവതരിപ്പിച്ചു. പയസ്വിനി അംഗങ്ങള്‍ക്കുള്ള അഹല്യ പ്രിവിലേജ് കാര്‍ഡിനെ കുറിച്ച് അഹല്യ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംങ്ങ് മേധാവി ഹരിപ്രസാദ് കരിച്ചേരി വിശദീകരിച്ചു .
വിശ്വന് ചുള്ളിക്കര പ്രസിഡണ്ടും അനൂപ് കാഞ്ഞങ്ങാട് സെക്രട്ടറിയും വിനീത് കോടോത്ത് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയുടെ പാനല്‍ രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍ അവതരിച്ചു
മറ്റ് ഭാരവാഹികള്‍ ആയി
ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ,വേണുഗോപാലന്‍ നമ്പ്യാര്‍ (രക്ഷാധികാരിമാര്‍),
ശ്രീകുമാര്‍ പടിഞ്ഞാറെക്കര, ?ജിഷ പ്രസാദ് (വൈസ് പ്രസിഡണ്ടുമാര്‍) , പ്രദീഷ് പാണൂര്‍ , വിഷ്ണു തൃക്കരിപ്പൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുദീപ് കണ്ണന് (ജോയിന്റ് ട്രഷറര്‍),സുനില്‍ പാടി (ഓഡിറ്റര്‍), വാരിജാക്ഷന്‍ ഉളിയത്തടുക്ക (ഫിനാന്‍സ് കണ്‍വീനര്‍), സുധീഷ് ഇടയില്യം (ആര്‍ട്സ് കണ്‍വീനര്‍), ശ്രീനാഥ് മൊടഗ്രാമം (ജോയിന്റ് കണ്‍വീനര്‍), വിപിന്‍ രാജ് (സ്പോര്‍ട്സ് കണ്‍വീനര്‍),സുജിത് വെള്ളിക്കോത്ത് (ജോയിന്റ് കണ്‍വീനര്‍), ശ്രീജിത്ത് കുറ്റിക്കോല്‍ ( രജിസ്ട്രേഷന് കണ്‍വീനര്‍), രാധാകൃഷ്ണന് ചെര്‍ക്കള(ജോയിന്റ് കണ്‍വീനര്‍), ഉമേഷ് കാഞ്ഞങ്ങാട്(മീഡിയ കണ്‍വീനര്‍), ഷീത സുരേഷ്(കളിപ്പന്തല്‍ കണ്‍വീനര്‍), ആശ വിനോദ്(ജോയിന്റ് കണ്‍വീനര്‍), രമേഷ് ദേവരാഗം ( സാഹിത്യ വിഭാഗം കണ്‍വീനര്‍), സുനില്‍ ബാബു, ?ദീപ ജയകുമാര്‍,ഹരി മുല്ലച്ചേരി, ആനന്ദ് പെരിയ, ദിവ്യ മനോജ്,കൃപേഷ്,നിധീഷ് റാം,വിഭ ഹരീഷ്(എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരേയും തെരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റ് വിശ്വന് ചുള്ളിക്കര സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികള്‍ എന്നിവര്‍ അനുമോദനങ്ങള്‍ക്ക് മറുപടി പറഞ്ഞു. ട്രഷറര്‍ വിനീത് കോടോത്ത് നന്ദി പറഞ്ഞു. നൂറ്റമ്പതില്പരം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ജനറല്‍ ബോഡിയുടെ ഭാഗമായി വിവിധ തരം ഫണ്‍ ഗെയിംസുകള്‍ അനില്‍ ബാനത്തിന്റെ നാടന്‍പ്പാട്ട് എന്നിവയുംഉണ്ടായിരുന്നു
