കുടുക്കേന്‍ തറവാട് ക്ഷേത്ര കമ്മിറ്റി കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട് :കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 500 പരം കുടുക്കേന്‍ തറവാട് അംഗങ്ങളുടെകുടുംബ സംഗമം ചീമേനി ശ്രീ മുത്തപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്നു . ഡോ. കെ.ടി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ചടങ്ങില്‍ മുതിര്‍ന്ന തറവാട്ട് കാരണവന്മാരെ ആദരിക്കുകയും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ അനുമോദിക്കുകയും, ചികിത്സാ സഹായം നല്‍കുയും ചെയ്തു. കുടുക്കേന്‍ രാമന്‍ കുട്ടി കാരണവര്‍, കുടുക്കേന്‍ ഗോപാലന്‍ കാരണവര്‍, കുടുക്കേന്‍ രാഘവന്‍ കാരണവര്‍, കെ.നാരായണന്‍,ഗംഗാധരന്‍ പൂച്ചക്കാടന്‍, കുഞ്ഞിരാമന്‍ പാലേരി, കെ. മോഹനന്‍, കെ. മുരളീധരന്‍ സായി, കെ. ടി. സതി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു, സെക്രട്ടറി കുടുക്കേന്‍ രാജീവന്‍ സ്വാഗതവും, ജോ. സെക്രട്ടറി കുടുക്കേന്‍ രാജീവന്‍ മുത്തത്തി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍അവതരിപ്പിച്ചു.

 

 

 

error: Content is protected !!