കാഞ്ഞങ്ങാട് ഗവ. നഴ്സിംഗ് സ്‌കൂളിലെ 25 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കൂടി നഴ്‌സിംഗ് സമൂഹത്തിലേക്ക്

കാഞ്ഞങ്ങാട് :ആതുര ശുശ്രൂഷ രംഗത്തെ നെടുംതൂണായ നഴ്‌സിംഗ് സമൂഹത്തിലേക്ക് കാഞ്ഞങ്ങാട് ഗവ. നഴ് സിംഗ് സ്‌കൂളിലെ 25 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കൂടി ലാമ്പ് ലൈറ്റ്‌റിംഗ് ചെയ്ത് പ്രതിജ്ഞ എടുത്തുകൊണ്ട് കര്‍മപഥത്തില്‍ പ്രവേശിച്ചു.
ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ ഷൈബി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ദീപം തെളിച്ചുകൊടുക്കുകയും വൈസ് പ്രിന്‍സിപ്പല്‍ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ, ഡോ ബി.സന്തോഷ്, ഡോ. സച്ചിന്‍ സെല്‍വം , ജില്ല നഴ് സിംഗ് ഓഫീസര്‍ മിനി ജോസഫ്, ജില്ലാശുപത്രി നഴ് സിംഗ് സൂപ്രണ്ട് ടി.വി.സ്‌നേഹലത, ദാമോദരന്‍ കാഞ്ഞങ്ങാട് സൗത്ത് കെ. മായ, ജിജി ഡെന്നി, സി.വൈശാഖ് , അനന്ദു കൃഷ്ണന്‍,, എ.അനിമ,മാളവികശിവന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സി.പി.കെ.ജയപ്രകാശ് സ്വാഗതവും സ്‌കള്‍ ലീഡര്‍ മുഹമ്മദ് റീസാല്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!