സ്വച്ച് സര്‍വേക്ഷന്‍ : കായിക മാമാങ്കം

കാഞ്ഞങ്ങാട് : സ്വച്ച് സര്‍വേക്ഷന്‍ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ പ്രചാരണാര്‍ത്ഥം കാഞ്ഞങ്ങാട് നഗരസഭയും കാസര്‍കോട് ജില്ലാ ശുചിത്വ മിഷനും സംയുക്തമായി കായിക മാമാങ്കം-2025 സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റോയല്‍ ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയം ല്‍ വെച്ച് നടന്ന മത്സരങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ചു നില്‍ക്കുന്ന നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നഗര കാര്യ മന്ത്രാലയത്തിന്റെ സര്‍വേ യുടെയും കേരള സര്‍ക്കാറിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങളുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നാണ് ലക്ഷ്യം. ചെസ്സ്, ബാഡ്മിന്റണ്‍, കാരംസ്, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നീ മത്സരങ്ങളില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലെ ജനപ്രതിനിധികളും, ജീവനക്കാരും, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് നഗരസഭയും രണ്ടാം സ്ഥാനം കാഞ്ഞങ്ങാട് നഗരസഭയും മൂന്നാം സ്ഥാനം നീലേശ്വരം നഗരസഭയും നേടി. വിജയികള്‍ക് കൗണ്‍സിലര്‍മാരായ സുജിത്ത് നെല്ലിക്കാട്ട്, വിനയരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണി പ്രസാദ്, അമ്പിളി എന്നിവര്‍ സമ്മാനങ്ങള്‍വിതരണംചെയ്തു.

error: Content is protected !!