കാഞ്ഞങ്ങാട് : ബല്ലത്ത് പുതുവൈ നാഗകന്യക ദേവസ്ഥാനത്ത് 18വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രതിഷ്ഠാദിനവും സര്‍പ്പബലി ഉത്സവത്തിന് തുടക്കമായി. പാമ്പ് മേയ്ക്കാട്ട് മനയ്ക്കല്‍ ബ്രഹ്‌മശ്രീ പി.എസ്.ശങ്കരനാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ 8 പൂജാരികള്‍ ചേര്‍ന്നാണ് ആചാര ചടങ്ങുകളും, പൂജകളും നടത്തുന്നത്. രാവിലെ 7 മണിക്ക് താലപ്പൊലി,മുത്തുക്കുട,വാദ്യമേളം എന്നിവയുടെ അകമ്പടിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ ആചാര്യ വരവേല്‍പ്പ് നടന്നു.9 മണി മുതല്‍ 1 മണി വരെ വിവിധ തന്ത്രിക കര്‍മ്മങ്ങളും,പ്രതിഷ്ഠാദിന ചടങ്ങുകളും നടന്നു,വൈകിട്ട് 5 ന് സര്‍പ്പബലി സമര്‍പ്പണം നടക്കും.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ ചടങ്ങുകളില്‍ പങ്കാളികളായി.നൂറും പാലും,പുഷ്പാഞ്ജലി,വെള്ള നിവേദ്യം,പാലഭിഷേകം,ഇളനീര്‍ അഭിഷേകം എന്നിവയും നടന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ ദേവസ്ഥാനത്തെത്തിയ മുഴുവന്‍ ആളുകള്‍ക്കും അന്നദാനവും നല്‍കി.
ബല്ലത്ത്-പുതുവൈ നാഗകന്യക ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനവും, സര്‍പ്പബലി ഉത്സവവും തുടങ്ങി
