കാഞ്ഞങ്ങാട്:നെയ്യാറ്റിന്‍കരയില്‍ നടന്ന45 -ാം മത്സംസ്ഥാന ടെക്നിക്കല്‍ കലോത്സവത്തില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം നേടി ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥി ശിവ പ്രഭാ.കവിത ആലാപനം, നാടോടിനൃത്തം ഒന്നാം സ്ഥാനവും, മിമിക്രി ,ദേശഭക്തിഗാനം, ഗാനമേളഎന്നിവയില് എ ഗ്രേഡ് ഉള്‍പ്പെടെ 6 ഇനങ്ങളിലാണ് ശിവപ്രഭ ഉജ്വല വിജയം നേടിയത്. ജാതീയതക്കെതിരെ പൊട്ടന് ദൈവത്തെ ഇതിവൃത്തമാക്കി ബാലഗോപാലന് കാഞ്ഞങ്ങാട് എഴുതിയ കവിത ആലപിച്ചാണ് ഒന്നാം സ്ഥാനംനേടിയത്.
പെണ്‍കുട്ടികള്‍ അപൂര്‍വ്വമായി മത്സരിക്കുന്നമി മിക്രിയില്‍ പുതുമകളോടെ വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ കുഞ്ഞികൃഷ്ണന്റെ മടിക്കൈയുടെ ശിക്ഷണത്തില്‍ ശബ്ദ അനുകരണം നടത്തിയാണ് മുപ്പതോളം ആളുകളോട് മത്സരിച്ച് രണ്ടാം സ്ഥാനം നേടിയത്. നിതിന്‍ ഈയ്യക്കാടിന്റെ ശിക്ഷണത്തില്‍ മത്സരിച്ചാണ് നാടോടി നൃത്തത്തില്‍ മികച്ച വിജയംനേടിയത്.കൂടാതെ നാടന്‍ പാട്ട്,ദേശഭക്തിഗാനം,ഗാനമേളഎന്നീ ഇനങ്ങളിലും തിളക്കമാര്‍ന്ന വിജയം നേടാന്‍ ശിവപ്രഭയ്ക്ക് സാധിച്ചു. മടിക്കൈ കൂലോം റോഡിലെ ഗിരിഷ് കുന്നത്തിന്റെയും ജലജയുടെയുംമകളാണ്ശിവപ്രഭ,
