സി പി എം ജില്ലാ സമ്മേളനം : സിനിമാക്കാരുടെ സംഗമം ഇന്ന്;  പ്രതിഷേധവുമായി കാസര്‍കോട് സിനിമാസ്

കാഞ്ഞങ്ങാട് : സിപിഎം കാസര്‍കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് നടക്കുന്ന കാസര്‍കോട് ജില്ലയിലെ സിനിമാക്കാരുടെ സംഗമം എന്ന പരിപാടിയുടെ പോസ്റ്റര്‍ കണ്ടു, ജില്ലയിലെ തന്നെ ഏറെ പ്രധാനപ്പെട്ട സിനിമ പ്രവര്‍ത്തകരായ ശ്രീ.കൃഷ്ണന്‍ മുന്നാട്, ഉത്പല്‍ വി നായനാര്‍, അടക്കമുള്ള എത്രയോ വര്‍ഷത്തെ സിനിമ കലാ ജീവിതവുമായി ഇറങ്ങിത്തിരിച്ച ഒട്ടനവധി കലാകാരന്മാരെ ഒഴിവാക്കിക്കൊണ്ട് അടുത്തകാലത്ത് ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച ആളുകള്‍ മാത്രം ഉള്‍പ്പെട്ടുകൊണ്ട് ഇങ്ങനെ ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത് ചില തല്പരകക്ഷികളുടെ പ്രത്യേക താല്പര്യം മാത്രമാണ്.കഴിവും പ്രശസ്തിയും ആര്‍ജ്ജിച്ച ഒട്ടനവധി കലാകാരന്മാരെ ഒഴിവാക്കിക്കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റര്‍ ഇറക്കിയതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.
കാസര്‍ഗോഡ് സിനിമാസ്അസോസിയേഷന്‍.

error: Content is protected !!