കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് തെരുവത്ത് പൊതു സ്ഥലത്ത് പണം പന്തയം വെച്ച് പുള്ളിമുറി എന്ന ചീട്ടുകളി കളിചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 7 പേര്‍ അറസ്റ്റില്‍. പള്ളിക്കരയിലെ കെ വി ഷമീര്‍ (37), പുല്ലൂരിലെ എം സിദ്ദിഖ് (54) , ചിത്താരിയിലെ പി അഷറഫ് (48), ഞാണിക്കടവിലെ സി അമീര്‍ (51), അതിഞ്ഞാലിലെ കെ.ഫൈസല്‍ (39) , കണിയിലെ ഷെബീര്‍ (41) , അമ്പലത്തറയിലെ പി നൗഷാദ് (40) എന്നിവരെയാണ്
ഇന്ന് പുലര്‍ച്ചെ 3.30 ന് ആലാമിപള്ളി -കൂളിയങ്കാല്‍ റോഡില്‍ കൃഷി ഭവന്റെ വടക്കു ഭാഗം ചീട്ടുകളിക്കിടെ ഹോസ്ദുര്‍ഗ് എസ് ഐ . ടി . അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ചീട്ടുകളി നടത്താന്‍ ഉപയോഗിച്ച മുതലുകളും, കളത്തില്‍ കാണപ്പെട്ട 122880 രൂപയും പോലീസ് പിടിച്ചെടുത്തു. പരിശോധന സംഘത്തില്‍ എസ്‌ഐക്ക് പുറമേ
സബ് ഇന്‍സ്‌പെക്ടര്‍ ജോ ജോ ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ്, ഡ്രൈവര്‍ ഷബ്ജ എന്നിവരും ഉണ്ടായിരുന്നു
കാഞ്ഞങ്ങാട് തെരുവത്ത് വന്‍ ചീട്ടുകളി സംഘം പിടിയില്‍: 7 പേര്‍ അറസ്റ്റില്‍; 1,22,880 രൂപ പിടിച്ചെടുത്തു
