കരിച്ചേരി : കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി കുമാരന് നായരുടെ പേരില്‍ സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്മാരക പുരസ്ക്കാരത്തിന് ഏഴാം തരത്തിലെ കെ നീരജ അര്‍ഹയായി. കരിച്ചേരി ജിയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ ക്വിസ് അസോസിയേഷന് സെക്രട്ടറി വി തമ്പാന് മാസ്റ്റര്‍ പുരസ്കാര വിതരണം നടത്തി. എസ് എം സി ചെയര്മാന് എ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം എം ഗോപാലന്, ഹെഡ്മാസ്റ്റര് സന്തോഷ് കുമാര്‍, ജില്ല ക്വിസ് അസോസിയേഷന് പ്രസിഡണ്ട് ടി വി വിജയന്, പി ടി എ പ്രസിഡണ്ട് കെ വി സുഗുണന്, ടി മധുസൂധനന്, സുനില്‍കുമാര്‍ കരിച്ചേരി, ഇ സുജിത്ത് കുമാര്‍, കെ നീരജ എന്നിവര്‍ സംസാരിച്ചു.
ടി. കുമാരന് നായര്‍ സ്മാരക പുരസ്കാരം കെ നീരജക്ക് സമ്മാനിച്ചു.
