കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രീ -യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു

കോട്ടപ്പാറ:ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി ഫെസ്റ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സേനറ്റ് അംഗം എം. പി. എ റഹിം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി
റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ഫെസ്റ്റിന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പിന്തുണ വര്‍ധിച്ചു വരികയാണ്. ഇത്തവണ 18 ഓളം സ്‌കൂളില്‍ നിന്ന് കുട്ടികള്‍ പങ്കെടുത്തു. ചെയ്തു. മത്സരത്തില്‍ ഒന്നാം സ്ഥാനം ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് കൊട്ടോടി എന്നീ സ്‌കൂളുകള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി എന്‍ മനോജ് കോടോത്ത് വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍ കെ വി കെ റാം മുഖ്യ പ്രഭാഷണംനടത്തി.

error: Content is protected !!