കാഞ്ഞങ്ങാട്:അജാനൂര്‍ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅദനുല്‍ ഉലൂം മദ്രസ പരിസരത്ത് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാചരണം നടത്തി. ജമാഅത്ത് പ്രസിഡണ്ട് എ. ഹമീദ് ഹാജി ദേശീയ പതാക ഉയര്‍ത്തി
ഖത്തീബ് അഷ്റഫ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സദര്‍ മുഅല്ലിം ഹംസ മൗലവി റിപ്പബ്ലിക് ദിനസന്ദേശം നടത്തി.
രാജ്യത്തിന്റെ കെട്ടുറപ്പിനും ഐക്യത്തിനും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒത്തരുമയോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു മുഹമ്മദ് ഫഹീം പി എം ഖുര്‍ആന്‍ പാരായണവും
അബ്ദുല്‍ വാരിസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ജമാഅത്ത് ട്രഷറര്‍ കെ എം അഹ്മദ് ഹാജി സി എച്ച് മജീദ്, എ അബ്ദുല്ല കുഞ്ഞി മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍ മൊയ്തീന് കുഞ്ഞ് ശിഹാബുദ്ദീന് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
അജാനൂര്‍ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം: ജമാഅത്ത് പ്രസിഡന്റ് എ.ഹമീദ് ഹാജി ദേശീയ പതായ ഉയര്‍ത്തി
