ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജും, ടി എല്‍ എസ് സി ചെയര്‍മാനുമായ പി എം സുരേഷ് പോലീസ് ഉദ്യോഗസ്ഥരുടെയും എസ്പിസി കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ച് ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
സബ്. ജഡ്ജ് എം സി ബിജു, ജുഡീഷ്യല്‍ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബാലു ദിനേശ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ശശീന്ദ്രന്‍ ,എ ജി പി അജയന്‍, ക്ലര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി ബാലന്‍, ടി എല്‍ എസ് സി സെക്രട്ടറി പി വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, എസ്പിസി അധ്യാപികമാരായ ടി ടി .വി .സിന്ധു,എം.തുഷാര എന്നിവര്‍ പങ്കെടുത്തു. കൂടാതെ കോടതി ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും , ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്ദുര്‍ഗിലെയും എസ്പിസി എസ്പിസി കേഡറ്റുകളും പങ്കെടുത്തു. റിപ്പബ്ലിക് ദിന ക്വിസ്സില്‍ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍നടത്തി

error: Content is protected !!