കാഞ്ഞങ്ങാട് :കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ 4-ാം സംസ്ഥാന സമ്മേളനത്തിന്
കാഞ്ഞങ്ങാട് തുടക്കമായി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് എബ്രഹാം തങ്കച്ചന്‍ പതാക ഉയര്‍ത്തി.
എംഎല്‍എ രാജഗോപാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എബ്രഹാം തങ്കച്ചന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണി മഞ്ചേരി അനുശോചനവും , വൈസ് പ്രസിഡന്റ് എസ് ദേവരാജന്‍ പ്രമേയവും ,സെക്രട്ടറി ജിജോ ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രവീന്ദ്രന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മനോഹരന്‍ കണ്ണൂര്‍ , ജോണ്‍വര്‍ഗീസ്, അബുബക്കര്‍, പി. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു .സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ വി സുഗതന്‍ സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ സജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷംഗൂപ്പ് ചര്‍ച്ച ,ചര്‍ച്ച് മറുപടി, പുതിയ ഭാരവാഹികളെ
തെരഞ്ഞെടുല്‍നടക്കും.
