മടിക്കൈ : ഫെബ്രുവരി 5 മുതല്‍ 7 വരെ കാഞ്ഞങ്ങാട് നടക്കുന്ന സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകരയില്‍ രക്ത സാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. കേന്ദ്രകമ്മറ്റിയംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാനക്കമ്മറ്റി അംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രന്‍ ,സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ,മുതിര്‍ന്ന നേതാവ് പി.കരുണാകാന്‍, സെക്രട്ടറിയേറ്റംഗങ്ങളായ വി.കെ രാജന്‍, സാബു അബ്രഹാം, വി.വി.രമേശന്‍ ,സി. പ്രഭാകരന്‍, പി.ബേബി, സി.ജെ. സജിത്, കെ രാജ് മോഹനന്‍ ,പ്രൊഫ: സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജന്‍ സ്വാഗതം പറഞ്ഞു രക്തസാക്ഷി ധീരജി ന്റെ മാതാപിതാക്കള്‍ . ധനരാജിന്റെ സഹധര്‍മ്മിണി . കയ്യൂര്‍, ചീമേനി രക്ത സാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ രക്ത സാക്ഷികളുടെ കുടുംബാംഗങ്ങള്‍പങ്കെടുത്തു.
സിപിഎം: ജില്ലാ സമ്മേളനം : മടിക്കൈ അമ്പലത്തുകരയില്‍ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു
