അജാനൂര്‍ കടപ്പുറം മിനി ഹാര്‍ബര്‍ സ്ഥാപിക്കണം: അഖില കേരള ധീവ സഭ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എസ്.ബാലന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം മിനി ഹാര്‍ബര്‍ സ്ഥാപിക്കുക, കാസര്‍കോട് ജില്ലയുടെ നിലവിലുള്ള ഹാര്‍ബറിന്റെ ശോചനാവസ്ഥ പരിഹരിക്കുക, കോട്ടിക്കുളം ബേക്കലം ഹാര്‍ബറിന്റെ മോഡല്‍ സ്റ്റെഡി നടത്തുക, ഒ.ഇ.സി. കുട്ടികളുടെ വിദ്യഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പ്രശ്‌നം പരിഹരിക്കുക, സി. ആര്‍. സെഡ്. നിയമത്തില്‍ ഇളവ് അനുവദിച്ച പഞ്ചായത്ത് നഗരസഭ നിയമം നടപ്പിലാക്കുക, നീലേശ്വരത്ത് മത്സ്യ മാര്‍ക്കേറ്റ് ഉടന്‍ അനുവദിക്കുക, അഖില കേരള ധീവ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പും, അനുമോദനവും ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സോമന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ (മുന്‍ എം.എല്‍.എ) സംഘടന പ്രവര്‍ത്തനം വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.തമ്പി, വി. പുരുഷോത്തമന്‍ (ജില്ലാ ട്രഷറര്‍), തായത്ത് കൃഷ്ണന്‍, വി.വി.കുഞ്ഞികൃഷ്ണന്‍, ജി. നാരായണന്‍, കെ.ശംഭു, വി.ആര്‍. സുരേന്ദ്രനാഥ്, കെ. സുനി, ജി.രാജേഷ്, പി.ലത , ദാമോദരന്‍ മുട്ടത്ത്, ആനന്ദവല്ലി , എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന്‍ സ്വാഗതവും, വി.വി ബാലദാസന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുരേഷ് കുമാര്‍ കീഴൂര്‍ പ്രസിഡണ്ടും, പ്രദീപന്‍ തുരുത്തി വൈസ് പ്രസിഡണ്ടും, കെ. രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും, ബാലദാസന്‍ ജോ. സെക്രട്ടറിയും, എസ്. സോമന്‍ ട്രഷററും , കുഞ്ഞികൃഷ്ണന്‍ മുത്തല്‍, ടി. വി. മനോഹരന്‍, ദാമോദരന്‍ മുട്ടത്ത്. എ.വി. മുരളി, കെ.സുനില്‍, കെ.പി. ബാബു, പി.പി. സജീവന്‍, എ.കെ. ഷീബ, ആനന്ദവല്ലി ത്യക്കരിപ്പൂര്‍, ബിന്ദു രവീന്ദ്രന്‍ എന്നിവരെതിരഞ്ഞെടുത്തു.

error: Content is protected !!