കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ വികസന കുതിപ്പിനെ ഉതകുന്ന നൂതനങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് നഗരസഭ വികസന സെമിനാര്‍ സമാപിച്ചു. നവ കേരളത്തിന് ജനകീയ ആസൂത്രണം എന്ന മുദ്രാവാക്യവുമായി പദ്ധതി രൂപീകരണം പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട് നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത 2025-26 വര്‍ഷത്തേക്കുള്ള കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കില ഫാക്കല്‍ട്ടി അജയന്‍ പനയാല്‍ പദ്ധതി മാര്‍ഗ്ഗരേഖ അവലോകനം നടത്തി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഹമ്മദലി.പി, കെ.വി.സരസ്വതി, കെ.അനീശന്‍, കെ.പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ.കെ.ജാഫര്‍, കെ.കെ.ബാബു, എന്‍.അശോക് കുമാര്‍, കെ.വി.മായാകുമാരി, സി.എച്ച്.സുബൈദ, നഗരഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് അമിത.ബി, അസി. പ്ലാന്‍ കോ-ഓഡിനേറ്റര്‍ രാജേഷ്.എ എന്നിവര്‍ സംസാരിച്ചു. അതിദാദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതു സംരഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കല്‍, സമ്പൂര്‍ണ്ണശുചിത്വ നഗരം, സമഗ്ര പാര്‍പ്പിട പദ്ധതി, ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയമായ സംസ്‌ക്കരണവും, വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി തുടങ്ങിയ കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ചു കൊണ്ടുള്ള നൂതനങ്ങളായ പദ്ധതികള്‍ സെമിനാറില്‍അവതരിപ്പിച്ചു.
കാഞ്ഞങ്ങാടിന്റെ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു; വികസന സെമിനാര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
