നീലേശ്വരം. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി. വിദ്യാര്‍ത്ഥികളില്‍ എഴുത്തിന്റെയും, വായനയുടെയും ആവശ്യകതയും പ്രാധന്യവും അറിയിക്കുന്നതിന് ബഡ്ഡിംഗ് റൈറ്റേര്‍സ് എടുത്ത്കൂട്ടം വാനയകൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചത്. മാറിയ കാലഘട്ടത്തില്‍ വായനയുടേയും, എഴുത്തിന്റെയും പ്രസക്തി നഷ്ടപ്പെടുമ്പോള്‍ ഒരു തിരിച്ചുവരവിലേക്ക് ഇത്തരം ക്യാമ്പുകള്‍ കഴിയും എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രന്ഥശാല പ്രവര്ത്തകന് എം മധുസൂദനന് അറിയിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പ്രഭാകര പണിക്കര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്സ് അധ്യാപകന് ടിവി രൂപേഷ് ക്ലാസ് കൈകാര്യം ചെയതു. പിടിഎ അംഗം വി വി രാജേഷ് കുമാര്‍, എസ് ആര് ജി കണ്‍വീനര്‍മാരായ പി.സിന്ധു ,പി ശുഭ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധര്‍ സ്വാഗതവും സ്റ്റഫ് സെക്രട്ടറി പി പ്രസീത നന്ദിയും പറഞ്ഞു.
