മെട്രോ കപ്പ്: ഷോം സ്റ്റിക്കേര്‍സ് എഫ്.സി. മാണിക്കോത്തിനെ പെന്നാല്‍ട്ടി കിക്കിലൂടെ പരാജയപ്പെടുത്തി ഫ്രണ്ട്‌സ് പൊവ്വലിന് ജയം; ഇന്നത്തെ മത്സരത്തില്‍ അരിയാല്‍ ബ്രദേര്‍സ് അതിഞ്ഞാലും (അഭിലാഷ് എഫ്. സി. കുപ്പൂത്ത് ) റോയല്‍ സ്റ്റാര്‍ മുട്ടുന്തലയും (കെ. എം. ജി മാവൂര്‍ ) തമ്മില്‍ ഏറ്റുമുട്ടും

ബഷീര്‍ ചിത്താരി

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഷോം സ്റ്റിക്കേര്‍സ് എഫ്.സി. മാണിക്കോത്തിനെ (സോക്കര്‍ ഷൊര്‍ണൂര്‍ ) ഫ്രണ്ട്സ് പൊവ്വല്‍ (മെര്‍മര്‍ ഇറ്റാലിയ സാബാന്‍ കോട്ടക്കല്‍ ) പെന്നാല്‍ട്ടി കിക്കിലൂടെ പരാജയപ്പെടുത്തി. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഫ്രണ്ട്‌സ് പൊവ്വലിന്റെ റഹീം 23-ാം മിനിറ്റില്‍ ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ കൊണ്ടാണ് വല കുലുക്കിയത്. രണ്ടാം പകുതി 10-ാം മിനുട്ടില്‍ ഷോം സ്റ്റിക്കേര്‍സ് മാണിക്കോത്ത് തിരിച്ചടിച്ചു സമനിലയിലാക്കി നൈമറായിരുന്നു ഗോള്‍ വലയത്തിലാക്കിയത്. രണ്ടാം പകുതിയുടെ 14-ാം മിനിറ്റില്‍ ഷോം സ്റ്റിക്കേര്‍സ് മണിക്കോത്തിന്റെ നിജീഷ് ലീഡ് നേടിയെങ്കിലും 20-ാം മിനിറ്റില്‍ ഫ്രണ്ട്‌സ് പൊവ്വലിലെ തലിബ സമനിലയിലാക്കി. മത്സരം അവസാനിക്കും വരെ ഇരു ടീമുകളും 2-2 ഗോള്‍ വീതം നേടുകയായിരുന്നു. തുടര്‍ന്ന് പെന്നാല്‍ട്ടി കിക്കിലൂടെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫ്രെണ്ട്‌സ് പൊവ്വല്‍ വിജയിക്കുകയായിരുന്നു. മികച്ച കളിക്കാരനായി പൊവ്വലിലെ റഹീമിനെ തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം അരിയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍ (അഭിലാഷ് എഫ്. സി. കുപ്പൂത്ത് ) റോയല്‍ സ്റ്റാര്‍ മുട്ടുന്തല (കെ. എം. ജി മാവൂര്‍ ) തമ്മില്‍ഏറ്റുമുട്ടും

error: Content is protected !!