മിത്ര റസ്റ്റോറന്റ് ആന്റ് ഫാസ്റ്റ് ഫുഡ് ഇരിയയില്‍ പ്രവര്‍ത്തനം തുടങ്ങി

ഇരിയ : വിശ്വസ്തതയുടെ ഭക്ഷ്യ സംസ്‌കാരത്തിന്റെ പെന്‍തൂവല്‍ ആയി മിത്ര റസ്റ്റോറന്റ് ആന്റ് ഫാസ്റ്റ് ഫുഡ് ഇരിയയില്‍ പ്രവര്‍ത്തനം തുടങ്ങി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാര്‍ത്യായനി,
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ രജനി നാരായണന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് കെ.വി.ഗോപാലന്‍, വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.വി
സുകുമാരന്‍, വ്യാപാര സമിതി അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് മജീദ്, സ്ഥാപന ഉടമ വി ഓമന, രമ്യ ചന്ദ്രന്‍, കെ വി കേളു, കെ വി കുഞ്ഞമ്പു, കെ വി കൃഷ്ണന്‍, രാജന്‍ ബാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിശേഷ ദിവസങ്ങളിലും, കല്ല്യാണം, കുടുംബ – സൗഹൃദ സംഗമങ്ങള്‍ തുടങ്ങിയവയ്ക്ക് മിതമായ നിരക്കില്‍ നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണങ്ങള്‍ തയ്യാറാക്കി എത്തിച്ചു കൊടുക്കും. ഫ്രീ ഹോം ഡെലിവറിയും ലഭ്യമാണ്. 9745183708, 9745613770.

error: Content is protected !!